Today: 19 Jun 2025 GMT   Tell Your Friend
Advertisements
ഹാംബുര്‍ഗ് കത്തി ആക്രമണ കേസിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
Photo #1 - Germany - Otta Nottathil - kneif_attack_hamburg_convict_admitted_in_psychiatry
ബര്‍ലിന്‍: ഹാംബുര്‍ഗ് കത്തി ആക്രമണത്തിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമിക്ക് മാനസികാരോഗ്യപ്രശ്നമുണ്ടെന്ന് കരുതുന്നതിനാല്‍ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഹാംബുര്‍ഗ് സെന്‍ട്രല്‍ റെയില്‍വേ സ്റേറഷനില്‍ നടന്ന കത്തി ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലന്നും ജര്‍മ്മന്‍ പോലീസ് അറിയിച്ചു. അതേസമയം ഹാംബുര്‍ഗ് സെന്‍ട്രല്‍ സ്റേറഷനില്‍ നടന്ന സംഭവസ്ഥലത്ത് പോലീസും ഫോറന്‍സിക്സും അന്വേഷണം നടത്തി. ശനിയാഴ്ച രാവിലെ വരെ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയ്ക്കാണ് 39 വയസുള്ള ജര്‍മന്‍കാരി ഒരു പ്രകോപനവുമില്ലാതെ സ്റേറഷനിലൂടെ കത്തിയുമായി പാഞ്ഞ് 18 യാത്രക്കാരെ കത്തിയ്ക്കിരയാക്കിയത്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമെന്നും അഞ്ചുപേരുടെ പരിക്ക് ജീവനു ഭീഷണിയല്ലെന്നും, ബാക്കിയുള്ളവര്‍ക്ക് നിസാര പരിക്കുകളേ ഉള്ളുവെന്നും പൊലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, കൊലപാതകശ്രമത്തിനും 15 ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും ഉള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് തടങ്കല്‍ ഉത്തരവ്

.സ്ത്രീ മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ സ്വാധീനത്തിലായിരുന്നു എന്നതിന് നിലവില്‍ സൂചനകളൊന്നുമില്ലെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. എങ്കിലും, അവര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.ലോവര്‍ സാക്സണി സ്വദേശിയായ പ്രതിക്ക് സ്ഥിരമായ താമസസ്ഥലമില്ല. പ്രതിയെ അക്രമം നടത്തിയ ദിവസത്തിന്റെ തലേന്നാണ് സൈക്യട്രി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

കസ്ററഡിയിലെടുക്കാന്‍ വിസമ്മതിച്ച സ്ത്രീയെ പെട്ടെന്ന് അറസ്ററ് ചെയ്യാന്‍ അടിയന്തര സേവന സംഘത്തിന് കഴിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ദൃക്സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ 19 നും 85 നും ഇടയില്‍ പ്രായമുള്ള പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.24, 52, 85 വയസ്സ് പ്രായമുള്ള മൂന്ന് സ്ത്രീകളെയും 24 വയസ്സുള്ള ഒരു പുരുഷനെയും ജീവന് ഭീഷണിയായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഏഴ് പേര്‍ക്ക് ഗുരുതരമായും മറ്റു ഏഴ് പേര്‍ക്ക് നിസ്സാര പരിക്കുകള്‍ സംഭവിച്ചു. ബ്രെമെനില്‍ നിന്നുള്ള നാല് പേര്‍ക്കും പരിക്കേറ്റതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം രാവിലെ ഹാംബര്‍ഗ് സെന്‍ട്രല്‍ സ്റേറഷനില്‍ ട്രെയിനുകള്‍ വീണ്ടും ഷെഡ്യൂള്‍ പ്രകാരം ഓടുന്നുണ്ടെന്ന് ഡോയ്ച്ചെ ബാന്‍ സ്ഥിരീകരിച്ചു.

സമീപ മാസങ്ങളില്‍, ജര്‍മ്മനി നിരവധി അക്രമ ആക്രമണങ്ങളാല്‍ പ്രത്യേകിച്ച് കത്തി പ്രയോഗത്തില്‍ നടുങ്ങിയിരിയ്ക്കയാണ്. അവയില്‍ പലതും ജിഹാദിസമോ വലതുപക്ഷ തീവ്രവാദമോ പ്രേരിതമായിരുന്നു. എന്നാല്‍ ഇത് അത്തരത്തിലൊരു സംഭവമല്ലെന്ന് പൊലീസ് പറഞ്ഞു.
- dated 25 May 2025


Comments:
Keywords: Germany - Otta Nottathil - kneif_attack_hamburg_convict_admitted_in_psychiatry Germany - Otta Nottathil - kneif_attack_hamburg_convict_admitted_in_psychiatry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ISFV_Badminton_tournament_Frankfurt_june_14_2025
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
putin_ready_to_talk_with_chancellor_merz_june_19_2025
ഉക്രെയ്ന്‍ യുദ്ധം ; ചാന്‍സലര്‍ മെര്‍സുമായി സംസാരിക്കാന്‍ തയ്യാറാണ് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
one_fifth_priesters_in_germany_foreigner_june_15_2025
ജര്‍മ്മനിയിലെ അഞ്ച് കത്തോലിക്കാ പുരോഹിതന്മാരില്‍ ഒരാള്‍ വിദേശി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_student_devaparasad_germany_perunad_june_20_2025
ജര്‍മനിയില്‍ മരിച്ച വിദ്യാര്‍ത്ഥി ദേവപ്രസാദിന്റെ സംസ്ക്കാരം ജൂണ്‍ 20 ന് പെരുനാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഇസ്രായേല്‍ ആക്രമണത്തില്‍ ജര്‍മ്മനിയിലെ ഇറാനികള്‍ സമ്മിശ്ര പ്രതികരണം
തുടര്‍ന്നു വായിക്കുക
modi_met_chancellor_merz_G_7_canada
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കണ്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us